Skip to main content

Posts

Showing posts with the label master

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'മാസ്റ്റർ' സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  വിജയ് യും വിജയ് സേതുപതിയും ഒന്നിച്ച ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ' ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ഇത് ആദ്യമായാണ് വൻ കളക്ഷൻ നേടിയ ഒരു സൂപ്പർ സ്റ്റാർ ചിത്രം തീയറ്റർ റിലീസിന് ശേഷം ഇത്രയും വേഗം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈമാണ് സ്വന്തമാക്കിയത്. 130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 29 (വെള്ളിയാഴ്ച) നാണ് 'മാസ്റ്റർ' ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങുക. 240 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആമസോൺ പ്രൈം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതം. മാളവിക മോഹനൻ, ആൻഡ്രിയ, അർജുൻ ദാസ്, ഗൗരി ജി കിഷൻ, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തീയറ്ററുകൾ ഉടൻ തുറക്കില്ല

  കേരളത്തിൽ തീയറ്ററുകൾ ഉടൻ തുറക്കില്ല. ഫിയോക് ജനറൽ ബോഡി മീറ്റിങ്ങിലാണ് തീരുമാനം. പതിനൊന്നാം തീയതി മുഖ്യമന്ത്രിയുമായി ചര്‍ച്ച ഉണ്ട്. അതിനുശേഷം തീരുമാനം അറിയിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ആന്റണി പെരുമ്പാവൂര്‍, ദിലീപ് എന്നിവരാണ് തീയറ്റര്‍ തുറക്കണ്ട സാഹചര്യമല്ലെന്ന് അഭിപ്രായപ്പെട്ടത്. തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തീയറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവതിക്കണം തുടങ്ങിയവയാണ് നിര്‍മ്മാതാക്കളും, വിതരണക്കാരും ...

'വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനം ഉണ്ട്' : വിജയ്

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നു ചിത്രമാണ് ഇളയദളപതിയും മക്കൾസെൽവവും ഒന്നിക്കുന്ന 'മാസ്റ്റർ'. കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെയാണ് ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിൽ വില്ലനായി അഭിനയിക്കാനുള്ള വിജയ് സേതുപതിയുടെ തീരുമാനം ആരാധകരെ പോലെ തന്നെ ഇളയദളപതി വിജയയെയും ഞെട്ടിച്ചിരിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഇടയിലാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് യുടെ വാക്കുകൾ ഇതാ - 'ഒഴിവാക്കാൻ പറ്റാത്ത ആളായി വിജയ് സേതുപതി മാറിക്കഴിഞ്ഞു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക്‌ നിങ്ങളെ വലിയ ഇഷ്ടമാണ്. വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനമുണ്ട്.' 'മാസ്റ്റർ' ന്റെ ട്രെയ്‌ലർ ഈ മാസം 22ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ബിഗിലിനും മാസ്റ്ററിനുമായി നടൻ വിജയ് വാങ്ങിയ പ്രതിഫലം എത്രയെന്ന് പുറത്തു വിട്ട് നടി ഖുശ്ബു

ആറ്റ്ലീ ചിത്രം 'ബിഗിൽ' ന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടൻ വിജയ് യുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ഏറെ വിവാദമായിരുന്നു. ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പരിശോധനയ്ക്ക് സിനിമാ രംഗത്ത് നിന്ന് തന്നെ വലിയ എതിർപ്പ് നേരിട്ടിരുന്നു. എന്നാൽ പരിശോധനയിൽ ക്രമക്കേട് ഒന്നും കണ്ടെത്താതിനാൽ വിജയ് യുടെ മേലുള്ള നിയന്ത്രണങ്ങളെല്ലാം മാറ്റി. ഇതിനിടെ വിജയ്‌ക്ക് പിന്തുണയുമായി നടി ഖുശ്‌ബു എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നടി തന്റെ പിന്തുണ പ്രഖ്യാപിച്ചത്. വിജയ് 'ബിഗിൽ' എന്ന ചിത്രത്തിന് 50 കോടിയും , 'മാസ്റ്റർ' എന്ന ചിത്രത്തിന് 80 കോടിയുമാണ് വാങ്ങിയത്. ഈ പ്രതിഫലത്തിനുള്ള നികുതി വിജയ് അടച്ചിട്ടുണ്ടെന്നും ഖുശ്‌ബു ട്വീറ്റ് ചെയ്തു. അൻപത് ശതമാനതിലധികം വർധനയാണ് വിജയ്‌യുടെ പ്രതിഫലത്തിൽ ഉണ്ടായിരിക്കുന്നത്. വിജയ് യുടെ പുതിയ ചിത്രം 'മാസ്റ്റർ' ന്റെ ഓഡിയോ ലോഞ്ച് ഈ മാസം 15ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Facebook

Recommended Calls