സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നു ചിത്രമാണ് ഇളയദളപതിയും മക്കൾസെൽവവും ഒന്നിക്കുന്ന 'മാസ്റ്റർ'. കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെയാണ് ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിൽ വില്ലനായി അഭിനയിക്കാനുള്ള വിജയ് സേതുപതിയുടെ തീരുമാനം ആരാധകരെ പോലെ തന്നെ ഇളയദളപതി വിജയയെയും ഞെട്ടിച്ചിരിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഇടയിലാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിജയ് യുടെ വാക്കുകൾ ഇതാ - 'ഒഴിവാക്കാൻ പറ്റാത്ത ആളായി വിജയ് സേതുപതി മാറിക്കഴിഞ്ഞു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്. വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനമുണ്ട്.'
'മാസ്റ്റർ' ന്റെ ട്രെയ്‌ലർ ഈ മാസം 22ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
