ആറ്റ്ലീ ചിത്രം 'ബിഗിൽ' ന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടൻ വിജയ് യുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ഏറെ വിവാദമായിരുന്നു. ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പരിശോധനയ്ക്ക് സിനിമാ രംഗത്ത് നിന്ന് തന്നെ വലിയ എതിർപ്പ് നേരിട്ടിരുന്നു.
എന്നാൽ പരിശോധനയിൽ ക്രമക്കേട് ഒന്നും കണ്ടെത്താതിനാൽ വിജയ് യുടെ മേലുള്ള നിയന്ത്രണങ്ങളെല്ലാം മാറ്റി.
ഇതിനിടെ വിജയ്‌ക്ക് പിന്തുണയുമായി നടി ഖുശ്‌ബു എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നടി തന്റെ പിന്തുണ പ്രഖ്യാപിച്ചത്. വിജയ് 'ബിഗിൽ' എന്ന ചിത്രത്തിന് 50 കോടിയും , 'മാസ്റ്റർ' എന്ന ചിത്രത്തിന് 80 കോടിയുമാണ് വാങ്ങിയത്.
ഈ പ്രതിഫലത്തിനുള്ള നികുതി വിജയ് അടച്ചിട്ടുണ്ടെന്നും ഖുശ്‌ബു ട്വീറ്റ് ചെയ്തു.
അൻപത് ശതമാനതിലധികം വർധനയാണ് വിജയ്‌യുടെ പ്രതിഫലത്തിൽ ഉണ്ടായിരിക്കുന്നത്. വിജയ് യുടെ പുതിയ ചിത്രം 'മാസ്റ്റർ' ന്റെ ഓഡിയോ ലോഞ്ച് ഈ മാസം 15ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
