സുരാജ് വെഞ്ഞാറമൂട് - നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ' ശേഷം മറ്റൊരു ചിത്രം കൂടി ഒ.ടി.ടി റിലീസ് ചെയ്തു. 2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന നവാഗതരായ ജിനോയ് - ജിബിറ്റ് എന്നിവർ സംവിധാനം ചെയ്ത 'കോഴിപ്പോര്' എന്ന ചിത്രമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. കൊവിഡ് 19 മൂലം ലോക്ക് ഡൗൺ ആയതോടെ തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ഇന്ദ്രന്‍സ്, വീണ നന്ദകുമാര്‍, പൗളി വത്സന്‍, ജോളി ചിറയത്ത്, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിറ്റ് ജോർജിന്റെ കഥയ്ക്ക് ജിനോയ് ജനാർദ്ദനൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയും കിടങ്ങൂരുമെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയാണ് ഛായാഗ്രാഹകൻ രാഗേഷ് അവതരിപ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ സംഗീതവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. വലിയ ട്വിസ്റ്റുകളോ ഞെട്ടിപ്പിക്കലുകളോ ഒന്നുമില്ലെങ്കിലും ഒന്നര മണിക്കൂർ ആസ്വദിച്ച് കണ്ടിരിക്കാവുന്ന ചിത്രമാണ് കോഴിപ്പോര്. ജെ പിക് മൂവീസിന്റെ ബാനറിൽ വി ജി ജയകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

