Skip to main content

Posts

Showing posts with the label shradha srinath

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'ആറാട്ട് ' മാര്‍ച്ചില്‍ ഇല്ല; പകരം ഈ തീയതിയില്‍ റിലീസ് ചെയ്യും

  മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ആറാട്ട് ’. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റ്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ആറാട്ട് മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ആഗസ്റ്റ് 12 നാണ് തിയറ്ററിൽ എത്തുന്നത്. തിയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു.ആറാട്ടിന്റെ ചിത്രീകരണം ഇപ്പോൾ‌ ഊട്ടിയിൽ നടക്കുകയാണ് . ഒരു കോമഡി   ആക്ഷൻ‌ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ ശ്രീനാഥ് , നെടുമുടി വേണു , സായ്കുമാർ , സിദ്ദിഖ് , വിജയരാഘവൻ , ജോണി ആന്റണി , ഇന്ദ്രൻസ് , രാഘവൻ , നന്ദു , ബിജു പപ്പൻ , ഷീല , സ്വാസിക , മാളവിക , രചന നാരായണൻകുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ.ജി.എഫിലെ   ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിന്റെ മലയാളത്തിലെ അരങ്ങേറ്റവും ആറാട്ടിലൂടെയാണ്. പ്രധാന വില്ലന...

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ

  മോഷൻ പോസ്റ്റർ പുറത്തിറങ്ങി ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ മാരനായി എത്തുന്ന യുവനടന്‍ കൃഷ്ണശങ്കറിന്റെ സ്റ്റൈലിഷ് മേക്ക് ഓവര്‍ വെളിവാക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. ജയസൂര്യ-നാദിർഷ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ വച്ച് നടക്കും. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാല് കിടിലൻ സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം വരുന്നു നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുള്ള തമിഴ് ആന്തോളജി പാവ കഥൈകളുടെ ടീസർ പുറത്തിറങ്ങി. ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകർ. സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കല്കി കൊച്ച്ലിൻ, പദം കുമാർ, പ്രകാശ് രാജ്, എന്നിവരാണ് അഭിനേതാക്കൾ. ആറാട്...

Facebook

Recommended Calls