Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

വിജയ് രാഷ്ട്രീയത്തിലേക്ക്: പ്രതീക്ഷയുണർത്തി അച്ഛന്റെ വാക്കുകൾ


തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെ പിതാവിന്റെ അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുകയാണ്. നികുതി കേസുമായി ബന്ധപ്പെട്ട് വിജയ് വിവാദ കുരുക്കില്‍ അകപ്പെട്ടപ്പോള്‍ രജനികാന്തും കമല്‍ ഹാസനും പിന്തുണയ്ക്കാതിരുന്നതില്‍ തങ്ങള്‍ക്ക് ഖേദം ഉണ്ടെന്നു എസ്.എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്ന ചില മാറ്റങ്ങളുടെ പശ്ചാത്തലമാണ് അദ്ദേഹത്തെ ഇങ്ങനെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്.

മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്നത് പോലെ താനും വിജയ് രാഷ്ട്രീയ പ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആ ഒരു സന്തോഷവാര്‍ത്ത ഒരു നാള്‍ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.  മറ്റു നടന്‍മാരെ പോലെയല്ല മകന്‍ തമിഴ് ജനതയെ ബാധിക്കുന്ന വിഷയത്തില്‍ അവന്റെ നിലപാടുകള്‍ വ്യക്തമായി അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നികുതികേസുമായി ബന്ധപ്പെട്ട് രജനികാന്ചും കമല്‍ഹാസനും മൗനം പ്രകടിപ്പിച്ചത് ആശങ്കയുണര്‍ത്തിയിരുന്നു. രജനികാന്ത് തമിഴ്‌നാട്ടുകാരന്‍ അല്ലാത്തതിനാലാണ് തമിഴകത്തിന്റെ വേദന മനസിലാകാത്തത് എന്നും അദ്ദേഹം പറഞ്ഞു.

Facebook

Recommended Calls