Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കിടിലൻ ലുക്കിൽ വിജയ് : മാസ്റ്ററിലെ പുതിയ ഗാനം പുറത്ത്


വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കാൻ സാധ്യതയുള്ളതിനാലാണ് ആരാധകർക്കായി പുതിയ ഗാനവും അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.

വീഡിയോ ഇതാ:


അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ്. ഇളയ ദളപതി വിജയ് യോടൊപ്പം മക്കൾ സെൽവം വിജയ് സേതുപതിയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. 
പ്രശസ്ത ഛായാഗ്രഹകനും മലയാളിയുമായ കെ.യു മോഹനന്റെ മകൾ മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

Facebook

Recommended Calls