മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ലെ ആദ്യ ഗാനം ഇന്ന് പുറത്തിറക്കി.
ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതാ :
ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദി പ്രീസ്റ്റ് ഫെബ്രുവരി ആദ്യം റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്.
