സീ കേരളം ചാനല്‍ വഴി രണ്ട് സിനിമകള്‍ റിലീസിന് ഒരുങ്ങുന്നു. സിജു വില്‍സനെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ , വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന ‘ കൃഷ്ണന്‍കുട്ടി പണിതുടങ്ങി ’ എന്നീ ചിത്രങ്ങളാണ് സീ കേരളം ചാനലിലൂടെയും സീ 5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നത്. സിജു വില്‍സണ്‍ ചിത്രം ഈ ഞായറാഴച്ചയാണ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്. വാരിക്കുഴിയിലെ കൊലപാതകം , ലാൽ ബഹദൂർ ശാസ്ത്രി എന്നീ സിനിമ ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്നു മുതൽ’. ഫാന്‍റസി - ഫാമിലി എന്‍റര്‍ടെയ്‌നറാണ് ചിത്രം. സ്‌മൃതി സുഗതൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൂരാജ് പോപ്സ് , നെടുമുടി വേണു , ഇന്ദ്രന്‍സ് , ഗോകുലന്‍ , അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ് , ലിജോ ജെയിംസ് എന്നിവര്‍ ചേര്‍നാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം എല്‍ദോ ഐസക് ആണ്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് . വിഷ്ണു ഉണ്ണികൃഷ്ണനും സാന...