മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ന്റെ റിലീസ് തീയതി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രഖ്യാപിച്ചു.
ചിത്രം മാർച്ച് നാലിന് തീയറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി മഞ്ജു വാര്യർ ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാൽ ഇരട്ടി പ്രതീക്ഷയിലാണ് ആരാധകർ. ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

