Skip to main content

Posts

Showing posts with the label Soubin shahir

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  ഫഹദ് ഫാസിൽ നായകനാകുന്ന നസീർ യൂസഫ് ഇസുദ്ദീൻ ചിത്രം 'ഇരുളി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നെറ്റ് ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സീ യു സൂണി'ന് ശേഷം ഫഹദും ദർശനയും ഒന്നിക്കുന്ന ഈ ചിത്രം ഏപ്രിൽ രണ്ടിനാണ് നെറ്റ് ഫ്ലിക്സ് വഴി ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടു. ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാൻ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ജോമോൻ ടി ജോൺ-ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ കുട്ടിക്കാനത്താണ് ലൊക്കേഷനാക്കിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.

രണ്ട് ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒ.ടി.ടി റിലീസിന്?

  മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യു സൂണി'ന് ശേഷം രണ്ട് ഫഹദ്‌ ഫാസിൽ ചിത്രങ്ങൾ കൂടി ഒ.ടി.ടി റിലീസ് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത 'സീ യു സൂണി'ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം നെറ്റ് ഫ്ലിക്സാണ് ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങൾ വാങ്ങിയിരിക്കുന്നത്. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന 'ഇരുൾ', ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നു 'ജോജി' എന്നീ ചിത്രങ്ങളാണ് ഒ.ടി.ടി റിലീസ് ചെയ്യുകയെന്ന് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഈ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് 'ഇരുൾ' ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോജി'. കുമ്പളങ്ങി നൈറ്റ്സ്, മഹ...

'ഭീഷ്മ പർവ്വ'വുമായി മമ്മൂട്ടി - അമൽ നീരദ് മാസ്സ് കോംബോ

  14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീഷ്മ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംഗീതം സുഷിൻ ശ്യാം ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് 'പ്രേമം' സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ്.സി.ചന്ദ്രനാണ്. കൊച്ചിയിലാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

വമ്പൻ താരനിരയുമായി ആഷിഖ് അബു ചിത്രം വരുന്നു

  വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ 'നീലവെളിച്ചം' വീണ്ടും സിനിമയാക്കുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അക്ഷരസുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപ്പതിമൂന്നാം ജന്മദിനത്തിലാണ് ഇക്കാര്യം ആഷിഖ് അബു അറിയിച്ചത്. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദാണ്, ബിജിബാലും റെക്സ് വിജയനും ചേർന്നാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിങ്. 'നീലവെളിച്ചം' ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും. 'നീലവെളിച്ചം' ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു 1964-ൽ പുറത്തിറങ്ങിയ 'ഭാർഗ്ഗവീനിലയം'. വിജയ നിർമ്മല, പ്രേംനസീർ, മധു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ. വിൻസന്റായിരുന്നു സംവിധാനം. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ഭാർഗ്ഗവീനിലയം.

സൗബിൻ നായകനാകുന്ന ലാൽ ജോസ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

ബിജു മേനോൻ നായകനായ '41'ന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് റാസൽഖൈമയിൽ പുരോഗമിക്കുകയാണ്. 'അറബികഥ'യ്ക്കും 'ഡയമണ്ട് നെക്ക്ലയിസി'നും ശേഷം തന്റെ ഭാഗ്യ ലൊക്കേഷനായ ദുബായിൽ ചിത്രീകരിക്കുന്ന ഈ സിനിമയ്ക്ക് 'മ്യാവൂ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയ വഴി ലാൽ ജോസ് പങ്കുവെച്ചു. സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്‌, സലിംകുമാർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ഈ സിനിമയിൽ ദമ്പതിമാരായാണ് സൗബിനും മംമ്തയും അഭിനയിക്കുന്നത്. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. . തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു.

ലാൽ ജോസിന്റെ പുതിയ സിനിമ വരുന്നു

  ബിജു മേനോൻ നായകനായ '41'ന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. 'അറബികഥ'യ്ക്കും 'ഡയമണ്ട് നെക്ക്ലയിസി'നും ശേഷം തന്റെ ഭാഗ്യ ലൊക്കേഷനായ ദുബായിൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്‌, സലിംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ഈ സിനിമയിൽ ദമ്പതിമാരായാണ് സൗബിനും മംമ്തയും അഭിനയിക്കുന്നത്. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. . തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു. പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ

  മോഷൻ പോസ്റ്റർ പുറത്തിറങ്ങി ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ മാരനായി എത്തുന്ന യുവനടന്‍ കൃഷ്ണശങ്കറിന്റെ സ്റ്റൈലിഷ് മേക്ക് ഓവര്‍ വെളിവാക്കുന്നതാണ് മോഷന്‍ പോസ്റ്റര്‍. ജയസൂര്യ-നാദിർഷ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ വച്ച് നടക്കും. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാല് കിടിലൻ സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം വരുന്നു നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുള്ള തമിഴ് ആന്തോളജി പാവ കഥൈകളുടെ ടീസർ പുറത്തിറങ്ങി. ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകർ. സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ, കല്കി കൊച്ച്ലിൻ, പദം കുമാർ, പ്രകാശ് രാജ്, എന്നിവരാണ് അഭിനേതാക്കൾ. ആറാട്...

'ഹലാൽ ലൗ സ്റ്റോറി'യുമായി 'സുഡാനി ഫ്രം നൈജീരിയ' ടീം

'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ രണ്ട് പേരുകളാണ് സക്കറിയയും മുഹ്‌സിൻ പരാരിയും. മുഹ്‌സിന്റെ തിരക്കഥയിൽ സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞു. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം അഞ്ച് സ്റ്റേറ്റ് അവാർഡും രണ്ട് നാഷണൽ അവാർഡും വാരിക്കൂട്ടിയിരുന്നു. ഇപ്പോൾ ഇതാ ആ ടീം വീണ്ടും ഒന്നിക്കുന്നു തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിനായി. 'ഹലാൽ ലൗ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സക്കറിയയും മുഹ്‌സിനും ചേർന്നാണ് ഒരുക്കുന്നത്. വൻ താരനിരയുമായിയാണ് ചിത്രം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്ജ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജിബാലും ഷഹബാസ് അമനും ചേർന്നാണ് പാട്ടുകൾക്ക് ഈണം നൽകുന്നത്. പുതുമുഖം അജയ് മേനോൻ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം മാർച്ച് 27ന്  തീയറ്ററിൽ എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോ...

ജിന്നുമായി അവർ വരുന്നു.

'ചന്ദ്രേട്ടൻ എവിടെയാ' , 'വർണ്യത്തിൽ ആശങ്ക' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകന്റെ വേഷത്തിൽ സിദ്ധാർത്ഥ് ഭരതൻ വീണ്ടും എത്തുന്നു. 'ജിന്ന് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന സൗബിനും നിമിഷ സജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ജെല്ലികെട്ട് ','അങ്കമാലി ഡയറീസ് ', 'ഗപ്പി' എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനാണ് 'ജിന്ന് 'ന്റെ ക്യാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 'അമ്പിളി','വികൃതി','ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്നീ ചിത്രങ്ങളിലൂടെ 2019 സുവർണ വർഷമാക്കിയ സൗബിന്റെ വരാനുള്ള ചിത്രങ്ങളെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദിലീഷ് പോത്തന്റെ 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്‌ എത്തിയ നിമിഷ സജയൻ ഇതിനോടകം മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ നടിയാണ്. മമ്മൂട്ടി ചിത്രം 'വൺ' ആണ് നിമിഷ സജയന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

Facebook

Recommended Calls